വ്യക്തികളുടെ സ്വയംനിർണ്ണയാവകാശം പരമപ്രധാനമാണ്. അതിനെ ചവിട്ടിയരച്ചുകൊണ്ട് മറ്റൊരധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച മതാന്ധതയുടെയും രാഷ്ട്രീയാധികാര
നമ്മളും നമ്മുടെമുൻതലമുറയും എല്ലാംതന്നെ അവരവരുടെ സാഹചര്യങ്ങൾക്ക് (രക്ഷാകർത്തൃ-സാ മുദായിക മാനദണ്ഡങ്ങൾക്ക് വിധേയമായോ അല്ലാതെയോ) അനുസൃതമായി നിലപാടുകൾ കൈക്കൊള്ളുകയോ, അങ്ങനെ ചെയ്യാൻ വിധേയരാവുകയോ ചെയ്യുന്നവരാണ്. ഏതു സാഹചര്യത്തിലും തങ്ങൾക്കനുഗുണമായ മാനദണ്ഡങ്ങളിൽപെട്ട ഇണയെ/ ജീവിതപങ്കാളിയെ ആശിക്കുന്നവരാണ് സമസ്ത ജീവജാലങ്ങളും. ഒരു വ്യക്തിയുടെ വിവാഹത്തെ സംബന്ധിച്ച അങ്ങനെയൊരു നിലപാട് ആവശ്യം വരുന്നഘട്ടത്തിൽ, മറ്റൊരാളുടെ മാനദണ്ഡങ്ങൾ അദ്ദേഹവും പിന്തുടരണം എന്ന് ശാഠ്യo പിടിക്കുന്നതിന്റെ ഭൂരിപക്ഷയുക്തി എന്താണ് ? വകതിരിവില്ലാത്ത ബാല്യകാലത്തേ 'ഇൻഡോക്ടറിനേറ്റ് ' ചെയ്യപ്പെട്ട മതത്തിന്റെ രീതികൾക്ക് അനുസരിച്ച് വിവാഹിതരാവുന്ന ഇതേ ഭൂരിഭാഗം ആണ് ഒരാൾ ഇതര മതസ്ഥനെ വിവാഹം ചെയ്യുകയോ, മതം മാറുകയോ ചെയ്താൽ, അവരെ സ്വബോധം നഷ്ട്ടപ്പെട്ടവരായി കണക്കാക്കുന്നത്.
അവരവരുടെ ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരൻ എന്നതിലുപരി ജൈവത്തായഅവസ്ഥയുടെ അടിസ്ഥാനസത്ത കൂടെ ആണ്. ഏതൊരു വ്യക്തിയുടെയും ആ അടിസ്ഥാന അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സ്റ്റേറ്റിനും ഉണ്ട്. ഇന്ത്യയിൽ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ അവകാശമാനങ്ങളിൽ ഇതൊക്കെ ഉൾച്ചേർന്നിട്ടുണ്ട്. ഞാൻ കുറ്റവാളിയെ പ്രണയിച്ചാലും കൊലപാതികയെ ഭോഗിച്ചാലും രാജ്യദ്രോഹിയെ വിവാഹം ചെയ്താലും, ഇതൊന്നുമല്ലാതെ ഒന്നിച്ചുകഴിഞ്ഞാലും ഇന്നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് എന്റെ വ്യക്തിജീവിതത്തിന് കൂച്ചുവിലങ്ങിടാൻ നിർവ്വാഹം ഇല്ല.. ശാരീരിക-മാനസിക ആരോഗ്യത്തോടെ, സ്വന്തം താല്പര്യത്തിനനുസരിച്ച് ഞാൻ കൈക്കൊള്ളുന്ന എന്റെ നിലപാടുകളുടെ പരിണിതഫലം അനുഭവിക്കേണ്ടുന്നതും ഞാൻ തന്നെ. പിന്നെ, കുറ്റം, അർത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കപ്പെടാതെ ആരെയും കുറ്റാവാളിയെന്ന് മനസിൽപോലും കരുതരുതെന്നാണ് ഇന്ത്യയുടെ നീതിനിർവ്വഹണതത്വം കൽപ്പിക്കുന്നത് (ചിലർക്ക് പാട്ടുകേൾക്കുമ്പോൾമാ ത്രം എഴുന്നേൽക്കുന്ന രാജ്യസ്നേഹം, നീതിയുടെതത്വത്തിലുംകൂടി ഉണരേണ്ടുന്നതുണ്ട്).
ലോകത്താകമാനമുള്ള മനുഷ്യരുടെ ജന്മസിദ്ധമായ അടിസ്ഥാന അവകാശങ്ങളെ ആധുനിക ലോകക്രമം അടയാളപ്പെടുത്തിയത് 1948-ലെ സാ ർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലാണ്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബംനിലനിർത്തിപോരാനുമുള്ള അവകാശത്തെ ഉയർത്തിപിടിക്കുന്നതാണ് മനുഷ്യാവകാശത്തെ സംബന്ധിച്ച ഈ അടിസ്ഥാന രേഖ. പ്രസ്തുത പ്രഖ്യാപനത്തിന്റെ അനുച്ഛേദം 16 ഇപ്രകാരം അനുശാസിക്കുന്നു.
അനുച്ഛേദം 16
(1) ജാതിമതദേശഭേദമന്യേ പ്രായപൂർത്തിവന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും വിവാഹംചെയ്ത് കുടുംബസ്ഥനാകാനുള്ള അവകാശം ഉണ്ട്. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിനും അവർക്ക് തുല്യ അവകാശമുണ്ട്.
(2) വധൂവരന്മാരുടെ പൂർണ്ണ സമ്മതത്തോടുകൂടിയെ വിവാഹബന്ധത്തിലേർപ്പെടാൻ പാടുള്ളൂ.
(3) കുടുംബം സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതിനാൽ അത് സമൂഹത്തിൽനിന്നും രാജ്യത്തിൽനിന്നും സംരക്ഷണം അർഹിക്കുന്നു.
വ്യക്തികളുടെ തീരുമാനങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാനുതകുന്നതാണ് ഈ പ്രഖ്യാപനം.ഇന്ത്യ ഇത് അംഗീകരിച്ചതുമാണ്. ഈ സാർവ്വദേശീയപ്രഖ്യാപനത്തിന്റെ വാക്കും അന്ത:സത്തയും സംരക്ഷിക്കാൻ നമ്മുടെ രാജ്യം പ്രതിജ്ഞാബദ്ധമാണ്. (അങ്ങനെയാകയാൽ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർ ഇവിടെയും അത് ഉയർത്തിപിടിക്കേണ്ടതും, ഇതിനോട് കൂറ്പ്രഖാപിക്കേണ്ടുന്നതുമാണ്, അല്ലാത്തപക്ഷമാണ് രാജ്യദ്രോഹം).
വ്യക്തികളുടെ വിവാഹസംബന്ധിയായ ഒരൊറ്റതീരുമാനത്തിൽ അറ്റുപോകുന്ന വൃഷ്ടിപ്രദേശമാണ് മതത്തിനുള്ളതെന്ന സത്യത്തിന്റെ ഭീതിയും, അതുമല്ലെങ്കിൽ ബാല്യകാലത്തേയുള്ള മറ്റൊരു 'ഇൻഡോക്ടറിനേഷന്റെ' അവസരനഷ്ട്ത്തിന്റെ വിലാപവുമല്ലാതെ, മറ്റൊന്നുമല്ല ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള വിലങ്ങു കൾ. പ്രണയവും ഇഷ്ടവിവാഹങ്ങളും ഈ ചങ്ങലകളെ പൊട്ടിച്ചെറിയുകതന്നെ ചെയ്യും.
*ചിത്രം കടപ്പാട്: www.coe.int